Thursday, 3 June 2021

യു ഡി എഫില്‍ നിന്ന് ചില നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരും: ജോസ് കെ മാണി


കോട്ടയം - യു ഡി ഫില്‍ നിന്ന് ചില നേതാക്കള്‍ കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക് വരുമെന്ന് ജോസ് കെ മാണി. ജനപിന്തുണയുള്ള നേതാക്കളാണ് പാര്‍ട്ടിയിലേക്ക് വരാന്‍ താത്പര്യം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇവരുടെ പേരുകള്‍ ജോസ് കെ മാണി വെളിപ്പെടുത്തിയില്ല.


ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ ജോസ് വ്യക്തമാക്കി. നിലവില്‍ പാര്‍ട്ടി ചുമതല വഹിക്കാനാണ് താത്പര്യം. മറ്റെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ്.






SHARE THIS

Author:

0 التعليقات: